Latest NewsSportsTennis

ഹാലെ ഓപ്പണ്‍ ടെന്നീസില്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം

ഹാലെ: ഹാലെ ഓപ്പണ്‍ ടെന്നീസില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ക്ക് വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ ജപ്പാന്റെ യൂച്ചി സുഗിതയെയാണ് 6-3, 6-1 എന്ന സെറ്റിനു ഫെഡറര്‍ തോല്‍പ്പിച്ചത്. ലോക അറുപതാം റാങ്കുകാരനായ യൂച്ചി സുഗിതയെക്കതിരെ അനായാസമായ വിജയമാണ് റോജര്‍ സ്വന്തമാക്കിയത്.

കരിയറില്‍ തന്റെ 1,100 ആം ജയമാണ് ഈ ജയത്തിലൂടെ രോജറെ തേടിയെത്തിയത്. കഴിഞ്ഞ ആഴ്ച നടന്ന സ്റ്റുഡ്ഗര്‍ട്ട് ഓപ്പണിലെ ആദ്യറൗണ്ടില്‍ ജര്‍മനിയുടെ വെറ്ററന്‍ താരം ടോമി ഹാസായിയോട് താരം പരാജയം ഏറ്റുവാങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button