Latest NewsNewsInternational

അത്യാധുനിക സൂപ്പർ സോണിക് വിമാനം വരുന്നു

ന്യൂയോര്‍ക്ക്: അത്യാധുനിക സൂപ്പർ സോണിക് വിമാനം വരുന്നു. ഇനി ന്യൂയോര്‍ക്കില്‍നിന്ന് ലണ്ടനിലേയ്ക്ക് രണ്ടര മണിക്കൂര്‍കൊണ്ട് പറന്നെത്താം.ഡെന്‍വര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബൂം എന്ന കമ്പനിയാണ് സൂപ്പര്‍ സോണിക് വിമാനം പുറത്തിറക്കുന്നത്. നിലവിൽ ആറര മണിക്കൂറാണ് ന്യൂയോർക്ക് -ലണ്ടൻ പറക്കൽ സമയം.

ഇത്തരമൊരു വിമാനം ചൊവ്വാഴ്ച പാരീസ് എയര്‍ ഷോയിലാണ് കമ്പനി അവതരിപ്പിച്ചത്. വിമാനം അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ യാത്രയ്ക്ക് തയ്യാറാവുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതില്‍ ലോകത്തിലെ പ്രധാന പല വിമാനക്കമ്പനികളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ബൂമിന്റെ സ്ഥാപകനും മേധാവിയുമായ ബ്ലേക്ക് സ്‌കോള്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക്- ലണ്ടന്‍ യാത്രയ്ക്ക് അയ്യായിരം ഡോളറാണ് കമ്പനി കണക്കാക്കുന്ന ഏകദേശ യാത്രാകൂലി.

എന്നാല്‍ ഇത്തരം വിമാന സര്‍വീസുകള്‍ സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ പ്രായോഗികമല്ലെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നഷ്ടത്തെ തുടര്‍ന്ന് യൂറോപ്യന്‍ കമ്പനിയായ കോണ്‍കോഡ് സൂപ്പര്‍സോണിക് വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button