Latest NewsNewsInternationalSports

മെസ്സിയോ റൊണാള്‍ഡോയോ കേമന്‍? മറഡോണ പറയുന്നു

ബ്യൂനസ്ഐറിസ്: ഫുട്ബോളിലെ തന്റെ ഇഷ്ട്ട താരം ആരെന്നു വ്യക്തമാക്കുകയാണ് ഡീഗോ മറഡോണ. തന്റെ പ്രിയ താരം മെസ്സി തന്നെയാണ് അതേ സമയം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് തനിക്കു ആരാധന ഉണ്ടെന്നും അദേഹം പറയുന്നു. “ക്രിസ്റ്റ്യാനോയേക്കാൾ എനിക്ക് ഇഷ്ടം മെസ്സിയേയാണ്. മെസ്സി മോശമായി കളിക്കുന്നതു കണ്ടതായി ഓർക്കാനേ പറ്റുന്നില്ല. പക്ഷേ, കളത്തിൽ ക്രിസ്റ്റ്യാനോയ്ക്കു കാട്ടുമൃഗത്തിന്റെ കരുത്താണെന്നു സമ്മതിക്കാതെ വയ്യ.”

“അസാമാന്യ കളിക്കാരനാണ് റൊണാൾഡോ. അർജന്റീനക്കാരനായി ജനിച്ചിരുന്നെങ്കിൽ എന്നു തോന്നിപ്പോകും കളി കണ്ടാൽ” മറഡോണ പറഞ്ഞു. മെസ്സിക്കു ലോകകപ്പ് നേടാനായില്ല എന്നാല്‍ ഇന്നു ലോകത്തെ മികച്ച താരം മെസ്സി തന്നെയാണ്. ഒരാള്‍ക്ക് ഒറ്റയ്ക്ക് ലോകകപ്പ്‌ നേടാന്‍ കഴിയില്ല അതിന് കരുത്തുറ്റ ഒരു ടീം ആവശ്യമാണ്. ഫുട്ബോള്‍ ചരിത്രം മെസ്സിയെ എന്നും ഓര്‍ക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button