Latest NewsAutomobilePhoto Story

കിടിലൻ ലുക്കിൽ കുറഞ്ഞ വിലയിൽ ഒരു കുഞ്ഞൻ സ്കൂട്ടറുമായി ഹോണ്ട

കിടിലൻ ലുക്കിൽ കുറഞ്ഞ വിലയിൽ ഒരു കുഞ്ഞൻ സ്കൂട്ടറുമായി ഹോണ്ട. ഇരുചക്ര വാഹനങ്ങളില്‍ വിസ്മയം തീർത്ത നവിക്ക് പിന്നാലെ ക്ലിഖ് എന്ന സ്കൂട്ടറാണ് ഹോണ്ട കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. കുറഞ്ഞ വിലയും മൈലേജും കൊണ്ട് മുൻപന്തിയിൽ നിൽക്കുന്ന സ്കൂട്ടറായിരിക്കും ക്ലിഖ് എന്ന് ഹോണ്ട അവകാശപ്പെടുന്നു.

രാജസ്ഥാനിലെ തപുകര നിര്‍മാണ കേന്ദ്രത്തിൽ നിർമിച്ച ക്ലിഖ് അധികം വൈകാതെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വിൽപ്പനക്കെത്തുന്നതോടെ ഇന്ത്യന്‍ സ്‌കൂട്ടറുകളുടെ പതിവ് മുഖഛായ തന്നെ മാറും. നവി നല്‍കിയ തിരിച്ചടിയിൽ നിന്നും പാഠം ഉൾക്കൊണ്ട് ചെറിയ ബജറ്റില്‍ കൂടുതൽ സൗകര്യങ്ങളാണ് ക്ലിഖിലുള്ളത്.

102 കിലോഗ്രാമാണ് ഭാരമുള്ള ക്ലിഖിന് ആക്ടീവ ഐ മോഡലിലെ 110 സി സി എഞ്ചിൻ കരുത്ത് നൽകുന്നു. 10 ഇഞ്ചാണ് വീല്‍ ബേസിൽ മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണെങ്കിലും ഹോണ്ടയുടെ കോംബി ബ്രേക്ക് സിസ്റ്റം സുരക്ഷ വര്‍ധിപ്പിക്കും.

വ്യത്യസ്തമായ മുൻഭാഗമാണ് ക്ലിഖിലെ എടുത്ത് പറയേണ്ട പ്രത്യേകത. പെട്ടന്ന് നോക്കിയാൽ സ്കൂട്ടറാണെന്ന് തോന്നില്ല. സീറ്റിനടിയിലെ ഭേദപ്പെട്ട സ്റ്റോറേജ് സ്‌പേസിനൊപ്പം ചാര്‍ജിങ് സോക്കറ്റും നല്‍കിയിട്ടുണ്ട്. ഫ്രണ്ട് സ്‌ക്രീന്‍, ഫ്‌ളോര്‍ കവര്‍, ബോക്‌സ് സെന്റര്‍, ക്യാപ് കവര്‍, റിയര്‍ ഗ്രിപ്പ് തുടങ്ങിയ അഡിഷ്ണല്‍ ആക്‌സസറികൾ ഓപ്ഷണലായി ക്ലിഖിനൊപ്പം സ്വന്തമാക്കാം.

റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ വിപണിയിലെത്തുന്ന ക്ലിഖിന് 42,499 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില.  ടിവിഎസ് സ്‌കൂട്ടി സെസ്റ്റാണ് വിലയുടെ അടിസ്ഥാനത്തില്‍ ക്ലിഖിന്റെ മുഖ്യ എതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button