Latest NewsNewsInternational

സുരക്ഷാസേന ചാവേറിനെ വധിച്ചു

ബ്രസല്‍സ്: സുരക്ഷാസേന ചാവേറിനെ വധിച്ചു. ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസല്‍സിലാണ് സംഭവം നടന്നത്. ബ്രസല്‍സിലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ സ്ഫോടനം നടത്താനെത്തിയ ചാവേറിനെയാണ് സുരക്ഷാസേന വധിച്ചത്. ചാവേർ അരയില്‍ ബെല്‍റ്റ് ബോംബ് ധരിച്ചാണ് എത്തിയത്. സുരക്ഷാസേനയുടെ വെടിവയ്പിനെ തുടര്‍ന്ന് ചെറിയ തോതില്‍ സ്ഫോടനമുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നും പോലീസ് വക്താവ് അറിയിച്ചു.

അള്ളാഹു അക്ബര്‍ എന്ന് ചാവേര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതായും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബ്രസല്‍സില്‍ എല്ലായിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ബ്രസല്‍സിലുണ്ടായ ഐഎസ് ഭീകരാക്രമണത്തില്‍ 32 പേര്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button