CinemaMovie SongsEntertainmentKollywood

മഞ്ജു വാര്യരെക്കുറിച്ച് വിശാല്‍

തമിഴ് സൂപ്പര്‍താരം വിശാല്‍ ഇപ്പോള്‍ മോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തുന്ന വിശാല്‍ തന്റെ ഇഷ്ടനായിക മഞ്ജു വാര്യരാണെന്നു പറയുന്നു

താന്‍ മഞ്ജു വാര്യരുടെ കടുത്ത ആരാധകനാണ്. വില്ലനില്‍ മഞ്ജുവുമൊത്തു വളരെ കുറച്ചു കോമ്പിനേഷന്‍ രംഗങ്ങള്‍ മാത്രമാണുള്ളത്. പക്ഷേ, അവരുമൊത്തുള്ള അഭിനയം ആസ്വാദ്യകരമായിരുന്നുവെന്നും വിശാല്‍ അഭിപ്രയപ്പെട്ടു.

മഞ്ജു വാര്യരുടെ മിക്ക ചിത്രങ്ങളും താന്‍ കാണാറുണ്ട്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരോടൊപ്പം അഭിനയിക്കുന്നുവെന്നതു തന്നെ അഭിമാനകരമാണ്. മോഹന്‍ലാല്‍ സാറുമൊത്തുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു. അല്പം നെഗറ്റീവ് സ്വഭാവമുള്ള ഒരു വേഷം താന്‍ ആഗ്രഹിച്ചിരുന്നതാണ്. അത്തരമൊരു റോളില്‍ മലയാളത്തില്‍ അരങ്ങേറാനായതും സന്തോഷകരമാണെന്നും വിശാല്‍ പറയുന്നു. മോഹന്‍ലാല്‍ നായകനായി എത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണ് വില്ലന്‍. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് വിശാല്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button