KeralaLatest News

മെട്രോയില്‍ ചട്ടവിരുദ്ധമായ യാത്ര നടത്തിയ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് സിപിഎം

തിരുവനന്തപുരം : കൊച്ചി മെട്രോയില്‍ ചട്ടം ലംഘിച്ച് ജനകീയ യാത്ര സംഘടിപ്പിക്കുകയും ഉപകരണങ്ങള്‍ തകരാറിലാക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സി.പി.എം രംഗത്ത്. പൊതുമുതല്‍ നശിച്ചെന്നും ടിക്കറ്റെടുക്കാതെ യാത്ര ചെയ്‌തെന്നും സി.പി.എം ആലുവ ഏരിയ സെക്രട്ടറി അഡ്വ.വി.സലിം കെ.എം.ആര്‍.എല്‍ എംഡിക്കയച്ച കത്തില്‍ പറയുന്നു.

 

ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഈ മാസം 20നാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും മെട്രോയില്‍ കയറിയത്. ഇതേ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ക്ക് വിലക്കുള്ള മെട്രോ സ്റ്റേഷനില്‍ പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ടിക്കറ്റെടുക്കാതെ ഉള്‍ക്കൊള്ളുന്നതിലധികം ആളുകള്‍ മെട്രോയില്‍ കയറി സിഗ്‌നല്‍ സംവിധാനം തകരാറിലാക്കിയെന്നും പരാതിയില്‍ പറയുന്നു. സുരക്ഷാ പരിശോധനയ്ക്കുള്ള മെറ്റല്‍ ഡിറ്റക്ടര്‍ ഇളകിവീഴുകയും ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റുകള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. ഇത് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കി. പ്രതിഷേധത്തിന്റെ ഭാഗമായ മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് കത്തില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button