Latest NewsKerala

മിഷേലിന്റെ മരണം: അന്വേഷണം മറ്റൊരു തലത്തിലേക്ക്

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ ദുരൂഹതകളേറെ. അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. മിഷേലിനെ കാണാതായ ദിവസം കലൂര്‍ പള്ളിക്കു മുമ്പില്‍ ബൈക്കിലെത്തിയ രണ്ടു പേരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

നേരത്തെ അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ഇവരും മിഷേലും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് മിഷേലിന്റെ കുടുംബം നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു. യുവാക്കള്‍ മിഷേലിനെ അന്വേഷിച്ചുവന്നതാണെന്ന് തങ്ങള്‍ക്കു സംശയമുണ്ടെന്നും അവരെ കണ്ടു മിഷേല്‍ ഭയപ്പെട്ടിരുന്നുവെന്നും കുടുംബം പറയുന്നു.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നിലപാടിലാണ്. ക്രൈംബ്രാഞ്ച് ഈ യുവാക്കളെ തേടി അയല്‍സംസ്ഥാനങ്ങളിലേക്ക് പോവാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ടവരുടെ രൂപം ഉപയോഗിച്ച് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button