Latest NewsNewsInternational

ക്വറ്റയില്‍ സ്ഫോടനത്തിൽ അ‍ഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ക്വറ്റ: പാകിസ്ഥാനിലെ ക്വറ്റയില്‍ സ്ഫോടനം. അപകടത്തിൽ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക വിവരം. സ്ഫോടനമുണ്ടായത് ക്വറ്റയിലെ ഐജിപി ഓഫീസിന് സമീപത്താണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് പ്രദേശം വളഞ്ഞിട്ടുണ്ട്.

സ്ഫോടനത്തില്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും കെട്ടിടങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ട്. മുഹമ്മദ് അക്ബര്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button