Latest NewsNewsIndia

യൂണിഫോമും പുസ്തകങ്ങളും വാങ്ങാൻ പണമില്ലാതെ വിദ്യാർഥി ജീവനൊടുക്കി

മുംബൈ: യൂണിഫോമും പുസ്തകങ്ങളും വാങ്ങാൻ പണമില്ലാതെ വിദ്യാർഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിൽ അർബാസ് നബിലാൽ (13) എന്ന കുട്ടിയാണ് മരത്തിൽ തൂങ്ങിമരിച്ചത്.

ബാങ്കിൽനിന്ന് അർബാസിന്റെ പിതാവ് ഒരു ലക്ഷം രൂപ വായ്പയെടുത്തിരുന്നുവെന്നും കൃഷി നഷ്ടത്തിലായതിനാൽ തിരിച്ചടച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. കർഷക ആത്മഹത്യകൾ കൂടുതൽ ഉണ്ടാകുന്ന പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് സഹായം നൽകാൻ സർക്കാർ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്നു നിർദേശിച്ച് ഔദ്യോഗിക വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button