Latest NewsInternational

എന്‍എസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുമന്ന് ചൈന

ബേണ്‍: ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ എതിര്‍ക്കുമെന്ന് ചൈന. എന്‍എസ്ജിയിലേക്ക് പുതുതായി ആരെയും ചേര്‍ക്കേണ്ടതില്ലെന്നാണ് ചൈനയുടെ നടപടി. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ തലസ്ഥാനമായ ബേണില്‍ ചേര്‍ന്ന എന്‍എസ്ജി സമ്മേളനത്തില്‍ ഇന്ത്യയുടെ പ്രവേശനത്തെ എതിര്‍ക്കുമെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് അറിയിച്ചു.

ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈന എതിര്‍ക്കുന്നതോടെ അടുത്ത വര്‍ഷം വരെ ഇന്ത്യ കാത്തിരിക്കണം. യുഎസ് ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവച്ചാല്‍ മാത്രമേ ഇന്ത്യക്ക് അംഗത്വം നല്‍കാവൂ എന്നാണ് ചൈന വ്യക്തമാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button