CinemaMollywoodLatest NewsMovie SongsEntertainment

മഹാപ്രതിഭയ്ക്ക് പ്രണാമവുമായി ‘ ഒരു യാത്രാമൊഴി’

മലയാളത്തിന്റെ പ്രിയ കലാകാരന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം ഉര്‍ജ്ജിതമായി നടക്കുകയാണ്. ഹാസ്യവും വില്ലത്തരവും ഒരു പോലെ അഭിനയിപ്പിച്ചവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അതുല്യ പ്രതിഭയുടെ സ്മരണകള്‍ക്കു മുന്‍പില്‍ പ്രണാമം അര്‍പ്പിച്ച് കൊണ്ട് ഒരു ഹ്രസ്വ ചിത്രം ഒരുങ്ങുന്നു. ഒരു യാത്രാമൊഴി എന്ന പേരില്‍ ഒരുക്കുന്ന ചിത്രം ആന്‍ലിന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ചാലക്കുടിയിലെ തന്നെ കുറച്ച് യുവാക്കളുടെ പ്രവര്‍ത്തന ഫലമായാണ് പൂര്‍ത്തിയായിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ പ്രദര്‍ശന ഉദ്ഘാടനം ജൂണ്‍ 23 വെള്ളിയാഴ്ച വൈകിട്ട് 5.00 ന് ചാലക്കുടിവ്യാപാര ഭവന്‍ എ സി ഹാളില്‍ നടക്കും. സിനിമ സംവിധായകന്‍ സുന്ദര്‍ദാസ്, നഗരസഭ വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാനാട്ടുപറമ്ബില്‍, സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ വര്‍ഗീസ് പാത്താടന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍. ലിജോ കോങ്കോത്ത്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മുത്തേടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button