NattuvarthaLatest News

ബിവറേജസ് കോപറേഷന്റെ കീഴില്‍ മദ്യ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

തൃശൂർ

ഇരിങ്ങാലക്കുടയില്‍ മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ഇനി ക്യൂ നിന്ന് ബുദ്ധിമുട്ടണ്ട. ബിവറേജസ് കോപറേഷന്റെ കീഴില്‍ മദ്യ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കാട്ടൂര്‍ റോഡിലുള്ള ബിവറേജസ് ഔട്ട്‌ലൈറ്റിന്റെ മുകളിലെ നിലയിലാണ് സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്. രാവിലെ 10 മണി മുതല്‍, രാത്രി 9 മണി വരെയാണ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം.

കാട്ടൂര്‍ റോഡിലെ ബിവറേജസ് ടൗണിലെ വേറെ സ്ഥലങ്ങളിലേയ്ക്ക് മാറ്റി സ്ഥാപിയ്ക്കാന്‍ ഏറെ ശ്രമിച്ചിരുന്നുവെങ്കില്ലും ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് സാധിച്ചിരുന്നില്ല. സുപ്രിംകോടതി ഉത്തരവ് പ്രകാരം ദേശിയ പാതയോരത്തേ മദ്യശാലകള്‍ അടച്ച് പൂട്ടിയപ്പോഴും ഇരിങ്ങാലക്കുട ബിവറേജസ് അതില്‍ നിന്നും രക്ഷപെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button