Latest NewsLife Style

നരച്ച മുടി പിഴുതുകളഞ്ഞാല്‍ അതിന്റെ സ്ഥാനത്ത് മൂന്നാലെണ്ണം വളരുമോ? വാസ്‌തവം ഇതാണ്

നരച്ച മുടി പിഴുതുകളഞ്ഞാല്‍ അതിന്റെ സ്ഥാനത്ത് രണ്ടോ മൂന്നോ നരച്ച മുടി വളരുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത്തരം ധാരണകളുടെ പിന്നിൽ മറ്റുചില കാരണങ്ങളാണെന്നാണ് വിശദീകരണം. വെളുത്ത ഒരു മുടിയുണ്ടെങ്കില്‍ കൂടുതല്‍ വെളുത്ത മുടി പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ നരച്ച മുടി വീണ്ടും വരുന്നതിന് കാരണം പിഴുതു കളയുന്നതല്ല. പകരം പ്രകൃത്യാ തന്നെയുണ്ടാവുന്നതാണ്.

കൂടാതെ ഇടയ്ക്കിടെ മുടി വെട്ടുന്നത് മുടി വേഗത്തില്‍ വളരാനിടയാക്കുമെന്ന ചിന്തയും ശരിയല്ല. മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യം ആരോഗ്യകരമായ തലയോട്ടിയാണ് . അതേസമയം എട്ടോ ഒമ്പതോ ആഴ്ച കൂടുമ്പോള്‍ മുടിയുടെ അറ്റം വെട്ടുന്നത് അറ്റം പിളരുന്നത് ഒഴിവാക്കാന്‍ സഹായിക്കും.ഗര്‍ഭാവസ്ഥയില്‍ മുടി കളര്‍ ചെയ്യരുത് എന്ന ധാരണയുണ്ട്. എന്നാൽ അമോണിയ ഇല്ലാത്ത ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതിൽ യാതൊരു പ്രശ്‌നമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button