Latest NewsInternational

അറബ് രാജ്യങ്ങള്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ ഖത്തറിനോട് ആവശ്യപ്പെട്ടത് ഇവയൊക്കെ.

സൗദി അറേബ്യ: അറബ് രാജ്യങ്ങള്‍ 13 ആവശ്യങ്ങളാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനായി മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ ആവശ്യങ്ങള്‍ പരിശോധിച്ച് എത്രയും വേഗം നടപടി സ്വീകരിക്കാനാണ് ഖത്തറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുവൈറ്റ് ഖത്തറിന് നല്‍കിയ 13 നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഖത്തറിന്റെ നിലവിലുള്ള ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു എന്നതിന്റെ പേരില്‍ സൗദി അറേബ്യ, ഈജിപ്റ്റ്, യുഎഇ, ബഹറിന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കാന്‍ ഈ മാസം തീരുമാനിച്ചിരുന്നു. 13 ഇന നിര്‍ദ്ദേശങ്ങള്‍ പ്രകാരം മുകളില്‍ പറഞ്ഞ നാല് രാജ്യങ്ങള്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരരെ ഖത്തര്‍ വിട്ടുനല്‍കാന്‍ തയ്യാറാകണം. മാത്രമല്ല ഭീകരര്‍ക്ക് ഇനിമേല്‍ സാമ്പത്തിക സഹായം നല്‍കരുതെന്നും കുവൈറ്റ് ആവശ്യപ്പെടുന്നുണ്ട്. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാനലായ അല്‍-ജസീറ എല്ലാ പ്രവര്‍ത്തനവും അവസാനിപ്പിക്കണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പരാമര്‍ശിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഖത്തര്‍ തയ്യാറാവുകയാണെങ്കില്‍ ആദ്യത്തെ ഒരു വര്‍ഷത്തേക്ക് മാസത്തില്‍ ഒരിക്കല്‍ ഖത്തറിന്റെ പ്രവര്‍ത്തനം വിലയിരുത്തും. രണ്ടാം വര്‍ഷം മൂന്ന് മാസത്തില്‍ ഒരിക്കല്‍ പ്രവര്‍ത്തനം വിലയിരുത്തുമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button