Latest NewsIndiaSpecials

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ബിജെപിയിലേക്കോ? സൂചന നല്‍കി താരം തന്നെ രംഗത്ത്.

ചെന്നൈ: ഏറെ കാലമായി സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഒരു ചര്‍ച്ചാ വിഷയമാണ്. രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പലതവണ സൂചന നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യം ആകുമെന്ന സൂചന നല്‍കിയിരിക്കുകയാണ് രജനി. അതും ആരുടെ സഖ്യകക്ഷി ആയിട്ടാണ് എന്നതാണ് ഏവരെയും ഇരുത്തി ചിന്തിപ്പിക്കുന്നത്. സാക്ഷാല്‍ ബിജെപിയിലേക്ക് രജനീകാന്ത് എത്തുമെന്നാ ഉറപ്പിക്കുകയാണ് ഇപ്പോള്‍. തമിഴ് സൂപ്പര്‍ താരം സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും ഡിസംബറില്‍ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് ആര്‍എസ്എസ് ചിന്തകന്‍ എസ് ഗുരുമൂര്‍ത്തി പറയുന്നത്. മാത്രമല്ല രജനിയുടെ സഖ്യകക്ഷി ആയിട്ടാകുമെന്നും ഗുരുമൂര്‍ത്തി പറയുന്നു.

രജനീകാന്തിന്റെ രാഷ്ട്രീയം ബിജെപിയോട് ചേര്‍ന്നായിരിക്കും എന്നത് ഇപ്പോള്‍ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിലവില്‍ നിലനില്‍ക്കുന്നത് വലിയ രീതിയിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങളാണ്. ആകെ കലങ്ങി മറിഞ്ഞ അവസ്ഥ. ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട് രാഷ്ട്രീയം പൂര്‍വ സ്ഥിതിയില്‍ ആയിട്ടില്ലെന്ന് വേണമെങ്കില്‍ പറയാം. ആ അവസ്ഥയിലാണ് സ്റ്റൈല്‍ മന്നന്റെ പാര്‍ട്ടിയുടെ വരവ്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജനീകാന്ത് ഇതുവരെ ഒരു സൂചനയും നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ താരം തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത് ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വാര്‍ത്തകളെ താന്‍ നിഷേധിക്കുന്നില്ലഎന്നാണ് ഇന്ന് രജനീകാന്ത് പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരോടാണ് രജനി ഇക്കാര്യം വ്യക്തമാക്കിയത് എന്നത് മറ്റൊരു വസ്തുത. രാഷ്ട്രീയ പ്രവേശനത്തില്‍ ചര്‍ച്ച നടക്കുകയാണെന്നും, തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറയുന്നു.

ഡിസംബറില്‍ രജനീകാന്തിന്റെ ജന്മദിനമാണ്. അന്നുതന്നെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാഷ്ട്രീയ പ്രവേശനത്തിന് ഇത് തന്നെയാണ് അനുയോജ്യമായ സമയം എന്നാണ് സൂപ്പര്‍സ്റ്റാറിന്റെ കണക്കുകൂട്ടല്‍. മാത്രമല്ല ബിജെപിയുടെ സഖ്യകക്ഷി ആകുന്നതോടെ തമിഴ്‌നാട്ടിലേക്കുള്ള ബിജെപിയുടെ ചുവടുറപ്പിക്കല്‍ ശക്തമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button