Latest NewsKerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: സിപിഎം അംഗം അറസ്റ്റില്‍

പയ്യന്നൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. ഗൂഢാലോചന കുറ്റത്തിനാണ് സിപിഎം പ്രവര്‍ത്തകനെ പിടിച്ചത്. സിപിഎം കക്കമ്പാറ ബ്രാഞ്ചംഗം നടുവിലെപുരയില്‍ ഷാന്‍കുമാര്‍ എന്ന ശ്യാംകുട്ടനെയാണ് പിടികൂടിയത്.

മൂന്നുപേര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. കാരന്താട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒന്‍പതുപേരെയാണ് ഇതിനോടകം അറസ്റ്റിലായിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button