Latest NewsGulf

പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി

റിയാദ് : രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. 90 ദിവസത്തെ കാലയളവിലേക്ക് മാര്‍ച്ച് 29ന് പ്രഖാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍, മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് നിയമ ലംഘകര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് സൗദി ഭരണകൂടം മുന്നറിയിപ്പ് നല്‍കിയത്. കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും പാസ്‌പോര്‍ട്ട് വകുപ്പ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ യഹ്യ അറിയിച്ചു.

നിയമ ലംഘകരായി രാജ്യത്തു കഴിയുന്നവരുടെ ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പാസ്‌പോര്‍ട്ട് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ 4.75 ലക്ഷം നിയമ ലംഘകര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. പൊതുമാപ്പ് കാലാവധി പൂര്‍ത്തിയായാല്‍ രാജ്യ വ്യാപകമായി നിയമ ലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്നും, അത്തരക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അല്‍ യഹ്യ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button