Latest NewsNewsTechnology

ഉപഭോക്താക്കള്‍ക്ക് അധിക ഡാറ്റ ഓഫറുമായി വോഡഫോണ്‍

ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ വോഡഫോണ്‍ സ്മാര്‍ട്ട്ഫോണായ വണ്‍പ്ലസ്5വുമായി സഹകരിച്ച് പുതിയ ഓഫറുകളുമായി രംഗത്ത്. വണ്‍പ്ലസ്5 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ഓഫറുകള്‍ക്കു പുറമേ ശക്തമായ ഡാറ്റ നെറ്റ്‌വർക്കും ആസ്വദിക്കാനാകുമെന്ന് വൊഡാഫോൺ വാഗ്‌ദാനം ചെയ്യുന്നു.

ഒരു ജിബിയും അധിലധികവും റീചാര്‍ജ് ചെയ്യുന്ന പ്രീപെഡ് ഉപഭോക്താക്കള്‍ക്കും, ഒരു ജിബിയും അധിലധികവും റീചാർജ് ചെയ്യുന്ന പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും അവരുടെ വണ്‍പ്ലസ്5 സ്മാര്‍ട്ട്ഫോണില്‍ അഞ്ചു മാസത്തേക്ക് 45 ജിബി 3ജി/4ജി അധിക ഡാറ്റയും (മാസം 9ജിബി വീതം) അതിനുപുറമെ മൂന്നു മാസത്തേക്ക് സൗജന്യമായി വോഡഫോണ്‍ പ്ലേയും ഓഫറും ലഭിക്കും. ലൈവ് ടിവി, പോപ്പുലര്‍ ഷോകള്‍, പുതിയ സിനിമകള്‍, സംഗീത വീഡിയോകള്‍, എച്ച്‌ഡി നിലവാരത്തിലുള്ള 150ലധികം ചാനലുകള്‍, 14,000 സിനിമകള്‍, പ്രമുഖ ടിവി ഷോകള്‍ തുടങ്ങിയവ ഉപഭോക്താക്കൾക്ക് ആസ്വദിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button