Latest NewsNewsIndia

പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം ; ട്രംപുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഉറ്റുനോക്കി ലോകരാഷ്ട്രങ്ങള്‍

 

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ഇന്നു തുടക്കമാകും. പോര്‍ച്ചുഗലിലാണ് ഇന്ന് അദ്ദേഹം എത്തുക. നാളെയും മറ്റന്നാളും യു.എസിലുണ്ടാകുന്ന പ്രധാനമന്ത്രി മറ്റന്നാള്‍ വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. 27നു നെതര്‍ലന്‍ഡ്‌സിലെത്തും. കഴിഞ്ഞ നവംബറില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം മൂന്നുതവണ ട്രംപ് മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ മോദിയെ അഭിനന്ദിക്കാനാണ് ഏറ്റവുമൊടുവില്‍ പ്രസിഡന്റ് വിളിച്ചത്.

ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് അന്തിമരൂപം നല്‍കാന്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ യുഎസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനുമായി ചര്‍ച്ച നടത്തും. മോദി ഗവണ്‍മെന്റിന്റെ യുഎസ് ബന്ധം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ജയശങ്കറാണ്. നേരത്തേ യു.എസില്‍ ഇന്ത്യന്‍ അംബാസഡറായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യുഎസ് ശ്രമിക്കുകയാണെന്നും ഒട്ടേറെ മേഖലകളില്‍ ഇരു രാജ്യങ്ങള്‍ക്കും പരസ്പര സഹകരണം നിലവിലുണ്ടെന്നും യുഎസ് വിദേശകാര്യവക്താവ് ഹീതര്‍ നോററ്റ് പ്രതിദിന പത്രസമ്മേളനത്തില്‍ പറഞ്ഞു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button