Latest NewsNewsIndia

തന്റെ പിന്തുണ രാംനാഥ് കോവിന്ദിന് തന്നെയെന്ന് നിതീഷ് കുമാര്‍

പാറ്റ്‌ന : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് നിതീഷ് കുമാർ.രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷം പുനര്‍ചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ നടക്കുന്നത് രാഷ്ട്രപതി തെരഞ്ഞെടുപ്പാണെന്നും ഇതിനു ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു.ആര്‍.ജെ.ഡി പാറ്റ്‌നയില്‍ സംഘടിപ്പിച്ച ഇഫ്താറിനിടെ ലാലു പ്രസാദ് യാദവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button