Latest NewsNewsTechnology

വിയര്‍പ്പില്‍നിന്നും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സാങ്കേതികവിദ്യ റെഡി

ലൊസാഞ്ചലസ് : മനുഷ്യവിയര്‍പ്പില്‍ നിന്നും റേഡിയോ പ്രവർത്തിക്കാവശ്യമായ ഊർജം തരുന്ന ഉപകരണം ശാസ്ത്രജ്ഞൻമാർ കണ്ടുപിടിച്ചു. ഏതാനും സെന്റിമീറ്റർ മാത്രം വലിപ്പമുള്ളതും ചതുരാകൃതിയിലുള്ളതുമായ ജൈവോർജ സെൽ തൊലിയിൽ ഒട്ടിച്ചുവയ്ക്കാം. സാധാരണ ബാറ്ററിയിൽനിന്നു വിഭിന്നമായി ഇതിൽ എൻസൈമുകളാണ് അടങ്ങിയിട്ടുള്ളത്.

വിയർപ്പാണു ഊർജം നൽകുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കാനും ഇതുകൊണ്ടു കഴിയും. കലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണു നൂതന ഉപകരണം വികസിപ്പിച്ചത്. എനർജി ആൻഡ് എൻവയൺമെന്റൽ സയൻസ് ജേണലിലാണു ഗവേഷണഫലം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓട്ടത്തിനിടെ മൊബൈൽ ഫോൺ ചാർജ് ചെയ്യാനും ഭാവിയിൽ ഇത് ഉപയോഗിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button