Latest NewsKeralaNews

കൊച്ചി മെട്രോയിലെ ജോലി ഭിന്നലിംഗക്കാർ ഉപേക്ഷിക്കുന്നു

കൊച്ചി: കൊച്ചി മെട്രോയിലെ ജോലി ഭിന്നലിംഗക്കാർ ഉപേക്ഷിക്കുന്നു. ഇവിടെ ജോലി ലഭിച്ച 21 ഭിന്നലിംഗക്കാരിൽ 12 പേര്‍ മാത്രമാണ് ഇപ്പോള്‍ ജോലിക്കെത്തുന്നത്. നഗരത്തില്‍ താമസത്തിനാവശ്യമായ സൗകര്യം ലഭിക്കാത്തതാണ് കൊഴിഞ്ഞു പോക്കിന് കാരണം. ഉയര്‍ന്ന വാടക നല്‍കി ജോലിയില്‍ തുടരാനാവാതെ സാഹചര്യമാണ്. അതിനാൽ ചിലര്‍ ലൈംഗികവൃത്തിയിലേക്ക് മടങ്ങിപ്പോയെന്നും ഭിന്നലിംഗക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

നഗരത്തിൽ വീടുകളോ മുറിയോ തങ്ങൾക്കു ലഭിക്കുന്ന ശമ്പളത്തിന് കിട്ടുന്നില്ലെന്ന് ഇടപ്പളളി മെട്രോ സ്റ്റേഷനില്‍ ടിക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന രാഗഞ്ജിനി വെളിപ്പെടുത്തി. പലർക്കും ഭിന്നലിംഗ വിഭാഗത്തിൽ പെട്ടവരായതിനാൽ മുറികൾ നൽകാൻ മടിയാണ്. ഇവർ നിലവിൽ പ്രതിദിനം 600 രൂപ വാടക നൽകി ലോഡ്ജ് മുറിയിലാണ് കഴിയുന്നത്. ഇതുമാത്രമല്ല തൊഴിലിടത്തിലെ ഒറ്റപ്പെടുത്തലും ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button