KeralaLatest NewsNews

ദിലീപിനെ ഭീഷണിപ്പെടുത്തി പണം ചോദിച്ച വിഷ്ണുവിന്റെ പൂര്‍വ്വചരിത്രം ഇങ്ങനെ

കൊച്ചി: ദിലീപിനെ ഭീഷണിപ്പെടുത്തി പണം ചോദിച്ച വിഷ്ണു 86 മാലമോഷണക്കേസിലെ പ്രതി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷമാണ് പോലീസ് ഇയാളെ പിടികൂടിയത്. 100 പവനോളം സ്വര്‍ണമാണ് വിവിധ ജ്വലറികളില്‍ നിന്നായി കണ്ടെടുക്കുകയും ചെയ്തിരുന്നു. പള്‍സര്‍ ബൈക്കിലെത്തി മാല പൊട്ടിക്കുകയായിരുന്നു ഇയാളുടെ രീതി.

പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിച്ചാണ് സുനിയും പ്രശസ്തനായത്. വിഷ്ണു തന്നെയാണ് നടനും സംവിധായകനുമായ നാദിര്‍ഷയെ വിളിച്ച്‌ ഒന്നരക്കോടി ആവശ്യപ്പെട്ടതെന്നും സൂചനയുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഇയാള്‍ ജയിലില്‍ കഴിഞ്ഞത് കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനിക്കൊപ്പം ഒരുസെല്ലിലായതെന്നാണ് സൂചന.

എന്നാല്‍ സുനിയെഴുതിയത് എന്ന് പറഞ്ഞ് ദിലീപിന് ലഭിച്ചത് അയാള്‍ തന്നെ എഴുതിയതാണെന്ന് പോലീസ് കരുതുന്നില്ല. ഇതിനിടയില്‍ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button