Latest NewsGulf

ഖത്തറില്‍ കാണാതായ മലയാളി ബാലന്റെ മൃതദേഹം കണ്ടെത്തി

ദോഹ: ഖത്തറില്‍ മലയാളി ബാലന്‍ അപകടത്തില്‍ മരിച്ചു. പെരുന്നാള്‍ ദിനം വന്നെത്തുമ്പോള്‍ കോഴിക്കോട് സ്വദേശികള്‍ക്ക് വേദനനിറഞ്ഞ വാര്‍ത്തയാണ് എത്തിയത്. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും മകന്‍ ഇസാന്‍ അഹ്മദ് ബഷീറാണ് മരിച്ചത്.

ആറ് വയസുപ്രായമുണ്ട് ഇസാന്. കുടുംബത്തോടൊപ്പം വുകൈര്‍ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപത്തുള്ള റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് വരുമ്പോഴാണ് മകനെ കാണാതാകുന്നത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പോലീസില്‍ വിവരം അറിയിച്ചതോടെ അന്വേഷണം നടത്തി. പിന്നീടാണ് മാന്‍ഹോളില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button