Latest NewsNewsGulf

തീർത്ഥാടകരെ ലക്ഷ്യമാക്കിയിട്ടുള്ള ഭീകരാക്രമണ പദ്ധതി തകർത്തത് സൗദി സുരക്ഷ സേന

റിയാദ്: ഉംറ തീർഥാടകരെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ പദ്ധതിയാണ് സൗദി അറേബ്യയിലെ മക്കയിൽ സുരക്ഷാ സൈനികർ തകർത്തത്. ഭീകരരുടെ ലക്ഷ്യം വിശുദ്ധ ഹറം പള്ളിയായിരുന്നുവെന്ന് സൗദി ആഭ്യന്തര വകുപ്പ് അറിയിച്ചു. വിദേശികളടക്കം ലക്ഷക്കണക്കിനു തീർഥാടകരാണ് റമസാനിലെ അവസാന വെള്ളിയാഴ്ച പള്ളിയിൽ ഒത്തുകൂടിയിരുന്നത്.

ഹറം പള്ളിക്കു സമീപം അജ്യാദ് അൽ മസാഫി മേഖലയിലെ മൂന്നുനില കെട്ടിടത്തിൽ ചാവേർ ഭീകരൻ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് രഹസ്യ വിവരം ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടം വളയുകയായിരുന്നു. സൈനികർക്കു നേരെ വെടിവച്ച ഇയാൾ ഒടുവിൽ ബെൽറ്റ് ബോംബ് പൊട്ടിച്ച് ജീവനൊടുക്കുകയും ചെയ്തു.

സ്ഫോടനത്തിൽ കെട്ടിടം തകർന്നതിനെത്തുടർന്ന് പരുക്കേറ്റ ആറു വിദേശ തീർഥാടകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു സുരക്ഷാ സൈനികർക്കും നിസ്സാര പരുക്കേറ്റു. സ്ത്രീ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിലായിട്ടുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ ഇവരുടെ പേരുവിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്ന് അധികൃ‍തർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button