Latest NewsNewsInternational

ഇന്ധനടാങ്കർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 148 ആയി

ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ബഹവൽപുരിലെ അഹമ്മദ്പുർ ഷർക്കിയയിൽ ഇന്ധന ടാങ്കറിന് തീപിടിച്ച് 148 പേർ വെന്തുമരിച്ചതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. എൺപതോളം പേർക്കു പരുക്കേറ്റു. ഇവരിൽ ഭൂരിപക്ഷം പേരും ഗുരുതരവസ്ഥയിലാണ്. ഇന്നു പുലർച്ചെയാണ് സംഭവം. തെക്കുപടിഞ്ഞാറൻ പാക്ക് നഗരമായ മുൾട്ടാനിൽനിന്ന് 100 കീലോമീറ്റർ അകലെ ദേശീയ പാതയിലാണ് അപകടം നടന്നത്. തുറമുഖ നഗരമായ കറാച്ചിയിൽനിന്ന് പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലഹോറിലേക്ക് ഇന്ധനവുമായി പോകുമ്പോഴായിരുന്നു സംഭവം.

ബഹവൽപുരിത്തിലെ തിരക്കേറിയ സ്ഥലത്തുവച്ചാണ് അപകടം നടന്നത്. അമിതവേഗത്തിലായിരുന്ന ടാങ്കറിനു നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമായത്. നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. പിന്നീട് ടാങ്കറിനു തീപിടിക്കുകയുമായിരുന്നെന്നാണ് സൂചന. വാഹനം മറിഞ്ഞതിനെ തുടർന്ന് ഇന്ധനടാങ്കറിൽ ചോർച്ച സംഭവിച്ചു. ഇത് മരണസംഖ്യ വർധിക്കാനുള്ള കാരണമായി. വലിയ ശബ്ദത്തോടെയാണ് ടാങ്കർ പൊട്ടിത്തെറിച്ചത്. ടാങ്കറിൽ ചോർച്ച സംഭവിച്ചതിനെ തുടർന്ന് ഇന്ധനം ശേഖരിക്കാനായി ആളുകൾ ഓടിക്കൂടിയതാണ് മരണസംഖ്യ ഉയരാൻ കാരണമെന്നും പറയപ്പെടുന്നു. ആറോളം കാറുകളും 12 ബൈക്കുകളും അപകടത്തിൽ പൂർണ്ണമായി കത്തിനശിച്ചു. അപകടത്തിന് ഇരയായവരെ സഹായിക്കുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിട്ടുനൽകിയിട്ടുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവരെ ബഹവൽപുർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായ പരുക്കേറ്റ ചിലരെ മുൾട്ടാനിലെ ആശുപത്രിയിലേക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button