Latest NewsKerala

സര്‍ക്കാരിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം

തിരുവനന്തപുരം : സര്‍ക്കാരിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം. പനിയും മറ്റുപകര്‍ച്ച വ്യാധികളും തടയാനായി മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പനിയും മറ്റ് പകര്‍ച്ചവ്യാധികളും നിയന്ത്രണ വിധേയമാക്കുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് പിന്തുണയും സഹായവും തേടി സംസ്ഥാനത്തെ വിദ്യാലയ മേധാവികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു.

 

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശുചീകരണം നടക്കും. വിവിധ ജില്ലകളില്‍ മന്ത്രിമാര്‍ പങ്കെടുക്കും. 27 മുതല്‍ 29വരെ നടക്കുന്ന ശുചീകരണം വിജയിപ്പിക്കാനും പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടുപോകാനും നേരത്തേ സര്‍വകക്ഷി യോഗത്തില്‍ ധാരണയിലെത്തിയിരുന്നു.

ശുചീകരണത്തിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിലും സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ജനപങ്കാളിത്തത്തോടെ നടത്തുന്ന ത്രിദിന ശുചീകരണത്തില്‍ എന്‍സിസി, സ്‌കൗട്ട്, സ്റ്റുഡന്റ് കാഡറ്റ് എന്നീ വിഭാഗങ്ങള്‍ക്ക് പുറമേ വിദ്യാര്‍ത്ഥികളെയാകെ പങ്കെടുപ്പിക്കും. പ്രാദേശിക തലത്തില്‍ ഈ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടുപോകാനും നേരത്തെ സര്‍വകക്ഷി യോഗം അഭ്യര്‍ത്ഥിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button