Latest NewsNewsIndiaInternational

സഹായം ആവശ്യമായി വന്നാൽ സുഷമാ സ്വരാജിന് ഒരു ട്വീറ്റ് ചെയ്‌താൽ മാത്രം മതി: പ്രധാനമന്ത്രി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട്

വെര്‍ജിനിയ: ഒരു ശക്തിക്കും ഇന്ത്യയെ തടയാന്‍ സാധിക്കില്ലെന്നും ഇന്ത്യ അതിവേഗം പുരോഗമനത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തോട് പറഞ്ഞു.വെര്‍ജിനിയയില്‍ ഇന്ത്യന്‍ വംശജര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുമ്പോളായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.ഇന്ത്യയുടെ പുരോഗതിയില്‍ പങ്കുചേരാന്‍ ഓരോ ഇന്ത്യക്കാരും ആഗ്രഹിക്കുന്നുണ്ടെന്നും അതെല്ലാം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തന്റെ സര്‍ക്കാരിന് മേല്‍ അഴിമതിയുടെ ചെറിയ കറപോലും ഉണ്ടായിട്ടില്ല. ഇന്ത്യയിലെ പല സർക്കാരുകളും പരാജയപ്പെട്ടത് അഴിമതി കാരണമാണ്. ഇന്ത്യ പലപ്പോഴും തീവ്രവാദത്തെ കുറിച്ച് ലോകത്തോട് പറഞ്ഞപ്പോൾ അത് വെറും ആഭ്യന്തര പ്രശ്നമായാണ് പലരും കണ്ടത്. എന്നാൽ ഇന്ന് ലോകം തീവ്രവാദത്തിന്റെ ഭീഷണിയിലാണ്.ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ ഒരുരാജ്യം പോലും ചോദ്യം ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ സുഷമാ സ്വരാജിനെ അദ്ദേഹം അഭിനന്ദിച്ചു. പ്രവാസി സമൂഹത്തിനു എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടാൽ സുഷമാ സ്വരാജിന് ഒരു ട്വീറ്റ് ചെയ്‌താൽ മാത്രം മതി പരിഹാരം ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.ജിഎസ്ടി ഉള്‍പ്പെടെ രാജ്യത്ത് ഏഴായിരം പരിഷ്കാരങ്ങളാണ് തന്റെ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മോദി ചര്‍ച്ചയില്‍ വിശദീകരിച്ചു.ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, ആപ്പിള്‍ സിഇഒ ടിം കുക്ക്, ആമസോണ്‍ മേധാവി ജെഫ് ബിസോസ് ഉള്‍പ്പെടെ 21 വ്യവസായ പ്രമുഖര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button