Latest NewsKeralaNattuvarthaNews

നഴ്സുമാരുടെ സമരത്തിൽ വി.എസ് പ്രതികരിക്കുന്നു

തിരുവനന്തപുരം:  നഴ്സുമാരുടെ സമരത്തിൽ പ്രതികരണവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്. തൃശൂരിൽ നഴ്സുമാർ നടത്തിവന്നിരുന്ന സമരം ഒത്തു തീർപ്പാക്കണമെന്ന് വി.എസ് പറഞ്ഞു. വേതന വർധനവ് ആവശ്യപ്പെട്ടാണ് നഴ്സുമാരുടെ സമരം. നഴ്സുമാരെ സമരത്തിലേക്ക് തള്ളി വിടാൻ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു.യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നൽകിയ പരാതി മീഡിയേഷൻ സെല്ലിന് ഹൈക്കോടതി കൈമാറിയിരുന്നു. ഇതുസംബന്ധിച്ച് മീഡിയേഷൻ സെൽ ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​നുമായും യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമായും ഇന്ന് ചർച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button