KeralaLatest News

മദ്യം വാങ്ങാനെത്തിയ യുവാവിന് ബിവറേജ് ജീവനക്കാര്‍ നല്‍കിയത്

ആലങ്ങാട് : മദ്യം വാങ്ങാനെത്തിയ യുവാവിന് ബിവറേജ് ജീവനക്കാര്‍ നല്‍കിയത് തല്ല്. ആലുവ പറവൂര്‍ റോഡിലെ കോട്ടപ്പുറം ബിവറേജ് ഔട്ട് ലെറ്റിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. പറവൂര്‍ ചെറിയപ്പിള്ളി സ്വദേശി അജീഷിനാണ് മര്‍ദനമേറ്റത്. കോട്ടപ്പുറം ബിവറേജ് ഔട്ട് ലെറ്റിനെതിരെ വ്യാപക പരാതി ഉണ്ട്. മദ്യത്തിന്റെ വിലയ്ക്ക് പുറമെ 50 രൂപ അധികം നല്‍കിയാല്‍ മദ്യം വാങ്ങുന്ന ആള്‍ക്ക് ക്യൂ നില്‍ക്കേണ്ടതില്ല. കൂടാതെ ബാലന്‍സ് ചോദിച്ചാല്‍ ജീവനക്കാരുടെ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തും. എന്നിങ്ങനെയാണ് ഔട്ട് ലെറ്റിനെതിരായ പരാതി. ജീവനക്കാര്‍ ഇവിടെ ഗുണ്ടകളെ നിര്‍ത്തിയിട്ടുണ്ടെന്നും ആരോപണം ഉണ്ട്.

ബിവറേജില്‍ മദ്യം വാങ്ങാനെത്തിയ അജീഷ് 1620 രൂപ നല്‍കിയ ശേഷം രണ്ടു ലിറ്റര്‍ വില കൂടിയ മദ്യം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജീവനക്കാര്‍ കുറഞ്ഞ മദ്യമാണ് നല്‍കിയത്. ഇത് ചോദ്യം ചെയ്തപ്പോഴാണ് അജീഷിനെ മര്‍ദിച്ചത്. മര്‍ദനമേറ്റ് അവശാന അജീഷിനെ ആലങ്ങാട് വെസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ്ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പറവൂര്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലാണ് അജീഷിനെ പ്രവേശിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button