Latest NewsNewsGulfUncategorized

ഗതാഗതനിയമലംഘനത്തിന് പുതിയ ശിക്ഷയുമായി യുഎഇയിലെ ഒരു എമിറേറ്റ്

ജൂലൈ ഒന്ന് മുതൽ അബുദാബിയിൽ ഗതാഗതനിയമലംഘനത്തിന് കനത്ത പിഴ നൽകേണ്ടിവരും. ട്രാഫിക് ലൈറ്റുകൾ അവഗണിച്ച് യാത്ര ചെയ്യുന്നവർക്ക് 1000 ദിർഹവും പെനാൽറ്റി ആയി 12 പോയിന്റുകളും പിഴയായി ലഭിക്കും. കൂടാതെ ഇവരുടെ വാഹനം ഒരു മാസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. സീറ്റ്ബെൽറ്റ് ധരിക്കാത്തവർക്ക് 400 ദിർഹവും 4 ട്രാഫിക്ക് പോയിന്റുകളും പിഴയായി ലഭിക്കും.

പെർമിറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ടാക്‌സി സർവീസുകൾക്കും പിഴ ചുമത്തും. 24 ട്രാഫിക്ക് പോയിന്റും 4000 ദിർഹവുമാണ് ഇവർക്ക് പിഴയായി ലഭിക്കുക. പുതിയ നിയമത്തിൽ കുട്ടികളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നുണ്ട്.സേഫ്റ്റി സീറ്റ് ഉപയോഗിക്കാതെ കുട്ടികളെ ബൈക്കിൽ ഇരുത്തിക്കൊണ്ട് പോകുന്നതും കുറ്റകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button