KeralaLatest News

നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവ്: ചര്‍ച്ച പരാജയം

തിരുവനന്തപുരം: നഴ്‌സുമാരുടെ കാര്യത്തില്‍ ഇപ്പോഴും പ്രതിസന്ധി നിലനില്‍ക്കുന്നു. ശമ്പള വര്‍ദ്ധനവ് വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടും തീരുമാനമായില്ല. തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയിലാണ് ഇന്ന് ചര്‍ച്ച നടന്നത്.

ശമ്പള വര്‍ധനവില്‍ തീരുമാനമായില്ലെങ്കിലും സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ തുടരാന്‍ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സ് അസോസിയേഷനും (യുഎന്‍എ) മാനേജ്‌മെന്റ് പ്രതിനിധികളും ധാരണയായി. മിനിമം വേതനം 20,000 രൂപയെങ്കിലും ലഭിക്കണമെന്ന ആവശ്യമാണ് നഴ്‌സുമാര്‍ ചര്‍ച്ചയില്‍ ഉന്നയിച്ചത്.

എന്നാല്‍ 12,000 രൂപ വരെയെ നല്‍കാന്‍ കഴിയൂ എന്നാണ് മാനേജ്‌മെന്റ് പ്രതിനിധികളുടെ നിലപാട്. 80 മുതല്‍ 100 ശതമാനം വരെ ആവശ്യപ്പെടുന്ന ശമ്പള വര്‍ധനവ് താങ്ങാനാവില്ലെന്നും മാനേജ്‌മെന്റുകള്‍ നിലപാടെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button