NattuvarthaLatest NewsKeralaNews

ജോയിയുടെ വീട്ടിൽ ഉമ്മൻ ചാണ്ടി

കോഴിക്കോട്:  ചെമ്പനോട വില്ലേജ് ഓഫീസിൽ ജീവനൊടുക്കിയ കാവിൽപുരയിടത്തിൽ ജോയിയുടെ വീട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. കടം എഴുതി തള്ളാൻ സർക്കാരിനോട് അഭ്യർത്ഥിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.ജോയിയുടെ മകൾക്ക് ജോലി നൽകണമെന്ന ആവശ്യം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് കർഷകനായ ജോയി തൂങ്ങി മരിച്ചത്.വില്ലേജ് അധികൃതര്‍ കെെക്കൂലി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് കര്‍ഷകനായിരുന്ന ജോയി ജീവനൊടുക്കിയത്.സംഭവത്തിൽ ചെമ്പനോട വില്ലേജ് അസിസ്റ്റന്‍റായിരുന്ന സിലീഷിനെ ആത്മഹത്യ പ്രേരണാക്കുറ്റത്തിനു പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button