Latest NewsKerala

നടി ആക്രമിക്കപ്പെട്ട സംഭവം: അന്വേഷണത്തിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസിന്റെ അന്വേഷണം താളം തെറ്റിയ അവസ്ഥയിലാണെന്ന് ചെന്നിത്തല പറയുന്നു.

കേസ് അന്വേഷണം കൂടുതല്‍ കുരുക്കുകളിലേക്ക് നീങ്ങുകയാണ്. പോലീസ് അന്വേഷണം ഫലപ്രദമാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തി ചിലര്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്ന നടന്‍ ദിലീപിന്റെ പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button