Latest NewsNewsGulf

സൗദിയില്‍ നിന്നും പ്രവാസികള്‍ക്ക് തിരിച്ചടിയായി വീണ്ടുമൊരു വാര്‍ത്ത

 

റിയാദ് : മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്ക് കടകളിലും നാല് വര്‍ഷത്തിനകം സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കാന്‍ സൗദി തൊഴില്‍-സാമൂഹിക-വികസന മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. 20,000 സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം.

നേരത്തെ മൊബൈല്‍ ഫോണ്‍ മേഖല പൂര്‍ണമായും സ്വദേശിവത്ക്കരിച്ചതിലൂടെ 8000ത്തോളം സ്വദേശികള്‍ക്ക് ജോലി നല്‍കിയതായാണ് കണക്ക്. നിലവില്‍ 60% ശതമാനം തസ്തികകളിലും സൗദി സ്വദേശികള്‍ ഉള്ള ടൂറിസം മേഖലയിലും പൂര്‍ണമായും സ്വദേശിവത്ക്കരണം നടപ്പിലാക്കും.

ആരോഗ്യമേഖലയില്‍ ഡോക്ടര്‍, നഴ്‌സ് തസ്തികകള്‍ ഉള്‍പ്പെടെ 7500 സ്വദേശികളെ നിയമിക്കും. 2020 ആകുമ്പോഴേയ്ക്കും 93,000 സൗദി പൗരന്‍മാരെ ആരോഗ്യ മേഖലകളില്‍ നിയമിക്കാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button