CinemaLatest NewsKeralaNews

ടിക്കറ്റു നിരക്ക് കൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി തിരുവനന്തപുരം നഗരസഭ

ചരക്കു സേവന നികുതി നിലവിൽ വന്നതോടെ തിയേറ്ററുകളിൽ ടിക്കറ്റു നിരക്ക് കൂടിയെങ്കിലും തദ്ദേശവാസികൾക്ക് ആശ്വസിക്കാം. തിയേറ്ററുകളിൽ 30 രൂപ വർധിപ്പിക്കുന്നതിനുള്ള നഗരസഭയുടെ തീരുമാനം അസാധുവായതാണ് കാരണം. 130 രൂപ ആകേണ്ടിയിരുന്നത് ജി.എസ്.ടി വന്നതോടെ 118 രൂപയായി കുറഞ്ഞു. 100 രൂപയില്‍ കുറഞ്ഞ ടിക്കറ്റിന് 18 ശതമാനമാണ് ജി.എസ്.ടി.

തിരുവനന്തപുരത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളാണ് നിള, ശ്രീ, കൈരളി, കലാഭവൻ എന്നിവ. ഇതിൽ കലാഭവനിലൊഴികെ മറ്റു തിയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് 100 രൂപയായിരുന്നു. കലാഭവനിൽ 80 രൂപയും. ഈ നിരക്കിൽ 30 രൂപ കൂടി വര്ധിപ്പിക്കണമെന്ന കെ.എസ്.എഫ്.ഡി.സിയുടെ ആവശ്യം ജൂണ്‍ അവസാന ആഴ്ച നഗരസഭ അംഗീകരിച്ചിരുന്നു. പുതിയ നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് ജി എസ് ടി വന്നത്. അതോടെ പ്രാദേശിക നികുതി അപ്രസക്തമാവുകയായിരുന്നു. ക്ഷേമനിധി സെസും സര്‍വീസ് ചാര്‍ജും ചേര്‍ന്ന് ഒറ്റത്തുകയായി പരിഗണിച്ച് ജി.എസ്.ടി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

എന്നാൽ ഈ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. അടിസ്ഥാന നിരക്കിനൊപ്പമാണ് ജി.എസ്.ടി കണക്കാക്കേണ്ടത് എന്നിരിക്കേ, സെസിനുള്‍പ്പെടെ ഇതുവരുന്നത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. സീറ്റ് റിസർവേഷന്റെ കാര്യത്തിലും നിലനിൽക്കുന്ന അവ്യക്തത പരിഹരിക്കാൻ ജി എസ് ടി കൗൺസിലിന്റെ സഹായം തേടിയിരിക്കുകയാണ് സർക്കാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button