KeralaLatest News

മദ്യനയം: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: മദ്യനയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. നയപരമായ തീരുമാനമെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമവിരുദ്ധമായ മദ്യനയം റദ്ദാക്കണമെന്നാണ് ആവശ്യം.

ഹൈക്കോടതി സര്‍ക്കാരിനോടാണ് വിശദീകരണം തേടിയത്. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് മദ്യനയമെന്ന് കേസ് പരിഗണിക്കവെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മദ്യലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപഭോഗം കൂടിയതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ സാഹചര്യത്തില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മയക്കുമരുന്ന് ഉപഭോഗം കുറയ്ക്കാനാണോ കൂടുതല്‍ മദ്യഷാപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. പുതിയ മദ്യനയം സംസ്ഥാനത്ത് മദ്യ ഉപഭോഗം വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്നും ഇത് സാമൂഹിക വിപത്തായി മാറുമെന്നും ചൂണ്ടിക്കാട്ടിയാണ് സുധീരന്‍ ഹര്‍ജി നല്‍കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button