KeralaLatest NewsNews

ആദിവാസി യുവതിയുടെ മൃതദേഹം സംസ്കരിച്ചിരുന്ന പുരയിടം മഴയിൽ ഒലിച്ചു തകർന്ന് കിണറ്റിൽ പതിക്കുന്നു: വെള്ളം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി അധികൃതർ

റാന്നി: മാരകരോഗം ബാധിച്ച്‌ മരിച്ച ആദിവാസി യുവതിയുടെ മൃതദേഹം സംസ്കരിച്ച പെട്ടി കനത്ത മഴയിൽ പുറത്തെത്താറായ നിലയില്‍. മൃതദേഹാവശിഷ്ടങ്ങൾ അടുത്തുള്ള കിണറ്റിൽ പതിച്ചെന്നു സംശയം ഉയർന്നത്തോടെ വെള്ളം ഉപയോഗിക്കരുതെന്നു ആരോഗ്യ വകുപ്പധികൃതർ കോളനി നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിനു സമീപമുള്ള കുന്നം അച്ചടിപ്പാറയിലെ പട്ടികവര്‍ഗ കോളനിയിലാണ് സംഭവം.

അഞ്ചു സെന്റ് ആണ് എന്ന് രേഖയിലുണ്ടെങ്കിലും നാല് സെന്റിൽ താഴെയാണ് ഇവർ ഓരോരുത്തരുടെയും കയ്യിൽ ഉള്ള ഭൂമി.മലമ്പ്രദേശമായതിനാൽ തട്ട് തട്ടായുള്ള ഭൂമിയിലാണ് ഇവരുടെ താമസം.പത്തോളം കുടുംബങ്ങള്‍ ആണ് ഇവിടെ താമസിക്കുന്നത്.കഴിഞ്ഞ ജനുവരി 18 നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇവിടെയുള്ള 25 കാരിയായ യുവതി അജ്ഞാത രോഗം മൂലം മരണമടഞ്ഞത്.

കോളനിയില്‍ മൃതദേഹം മറവു ചെയ്യാന്‍ പൊതുസ്ഥലം മാറ്റിയിട്ടിട്ടുണ്ട്. എന്നാല്‍, മൃതദേഹം അവിടെ മറവു ചെയ്യാതെ യുവതിയുടെ രക്ഷിതാക്കൾ വീടിനോടു ചേര്‍ന്ന് കഷ്ടിച്ച്‌ മൂന്നടി വീതിയിലുള്ള താഴത്തെ തട്ടുഭൂമിയില്‍ സംസ്കരിക്കുകയായിരുന്നു. ശവപ്പെട്ടി വാങ്ങിയായിരുന്നു സംസ്കാരം.സംസ്കരിച്ച സ്ഥലത്തിന് തൊട്ടുതാഴെയാണ് കോളനി നിവാസികള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ഒരേയൊരു കിണറും സ്ഥിതി ചെയ്യുന്നുണ്ട്.

തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ മൃതദേഹം മറവു ചെയ്ത ഭൂമിയുടെ വശം ഇടിഞ്ഞു കിണറ്റിലേക്കു പതിച്ചു. അതോടെ ഇവിടെയുള്ളവർക്ക് ആശങ്കയുമായി.വീട്ടുകാർ യുവതി മരിച്ചതോടെ ഇവിടെ നിന്ന് പോയിരിക്കുന്നതിനാൽ വീട്ടിൽ ആരുമില്ല. അധികൃതരെ അറിയിച്ചെങ്കിലും ആരും നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.കോളനിയിലെ ഏക കുടിവെള്ള സ്രോതസ്സാണ് ഈ കിണർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button