Latest NewsAutomobile

പന്ത്രണ്ടുകാരൻ ബസ് മോഷ്ടിച്ചു ; പിന്നീട് സംഭവിച്ചത് ;വീഡിയോ കാണാം

മോഷ്ടിച്ച ബസുമായി പന്ത്രണ്ടുകാരന്റെ ഡ്രൈവിങ് വൈറലാകുന്നു. ചൈനയിലെ ഗ്യാന്‍ഷു നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നഗരത്തിലെ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസാണ് പന്ത്രണ്ടുകാരൻ മോഷ്ടിച്ചത്. തുടർന്ന് ഗതാഗതത്തിരക്കേറിയ റോഡിലൂടെ മറ്റുവാഹനങ്ങളിലും ആളുകളെയും ഇടിക്കാതെ പത്തുകിലോമീറ്ററിലധികം ദൂരം ബാലന്‍ ബസ് ഓടിച്ചെന്ന് പോലീസ് പറഞ്ഞു.

കാണാതായ ബസ് ജി.പി.എസ്. സംവിധാനത്തിലൂടെ കണ്ടെത്തിയ ശേഷം ബസ്സുടമകൾ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ബസിൽ ഡ്രൈവര്‍ ഇല്ലാത്ത സമയം നോക്കി താക്കോല്‍ കൈക്കലാക്കി കുട്ടി ഓടിക്കുകയായിരുന്നുവെന്നും,കുട്ടിയുടെ പ്രായം കണക്കിലെടുത്ത് കേസ് എടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button