Latest NewsNewsIndia

ബെംഗളൂരു മെട്രോ സര്‍വീസ് തടഞ്ഞു ജീവനക്കാരുടെ പ്രതിഷേധം

ബെംഗളൂരു:  ബെംഗളൂരു മെട്രോ സര്‍വീസ് തടഞ്ഞു ജീവനക്കാരുടെ പ്രതിഷേധം. സഹപ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ജീവനക്കാർ സര്‍വീസ് തടഞ്ഞത്. സംഭവത്തെ തുടര്‍ന്ന് ബെംഗളൂരു മെട്രോ സര്‍വീസ് നിര്‍ത്തി. ഇത് ആയിരകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി.
പോലീസുമായുള്ള സംഘര്‍ഷത്തില്‍ ജീവനക്കാരെ അറസ്റ്റ് ചെയ്‌തെന്നാരോപിച്ചാണ് പ്രതിഷേധം നടത്തുന്നത്. ഇതേ തുടര്‍ന്ന് അഞ്ചു മണി മുതല്‍ മെട്രോ സര്‍വീസ് നിര്‍ത്തിയിരിക്കുകയാണ്. ആറു മെട്രോ ജീവനക്കാരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരനെ അക്രമിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതില്‍ നാലു പേരെ വിട്ടയച്ചു. ബാക്കി രണ്ടു പേരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button