Latest NewsNewsIndiaNews Story

കർണാടകത്തിലെ മെഡിക്കൽ പ്രവേശനത്തിൽ ആശങ്ക

തിരുവനന്തപുരം:  കർണാടകത്തിലെ മെഡിക്കൽ പ്രവേശനത്തിനു ആശങ്ക പരത്തി വെബ്സൈറ്റിനു തകരാർ. നീറ്റ് യോഗ്യത നേടിയ വിദ്യാർഥികൾക്കു പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കർണാടക സർക്കാരിന്റെ വെബ്സൈറ്റാണ് പ്രവർത്തനരഹിതമായത്. നിശ്ചിത യോഗ്യത കരസ്ഥമാക്കിയ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കു കംബൈൻഡ് സെന്‍ട്രലൈസ്ഡ് കൗൺസിലിങ് വെബ്സൈറ്റ് വഴി കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസരമാണ് ഇതു കാരണം നഷ്ടമാകുന്നത്. വെബ്സൈറ്റ് പ്രവർത്തനരഹിതമായത് കർണാടകത്തിലെ മെഡിക്കൽ പ്രവേശനത്തിൽ ആശങ്കയക്ക് കാരണമായി.
ബാങ്കിൽനിന്നു ചലാൻ എടുത്തുവേണം പണം അടയ്ക്കാൻ. ജൂലൈ ഒൻപത് (ഞായർ) വരെയേ അപേക്ഷ സ്വീകരിക്കുകയുള്ളൂ. എന്നാൽ, നാളെ ബാങ്ക് അവധിയായതിനാൽ കേരളത്തിലേതടക്കം എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായി കാത്തിരിക്കുന്നവരുടെ സാധ്യതകൾ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button