Latest NewsNewsFootballSports

മോശം പെരുമാറ്റത്തിന്റെ പേരില്‍ ഫുട്ബോള്‍ താരം അറസ്റ്റില്‍

ലണ്ടന്‍: കഴിഞ്ഞ ഞായറാഴ്ച ലോസ് എഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സില്‍ നടത്തിയ സംഗീത പരിപാടിയ്ക്കിടെ ബഹളം വെച്ചതിനെ തുടര്‍ന്ന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ താരം റോമേലു ലുക്കാക്കു അറസ്റ്റില്‍. ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് അഞ്ച് തവണ ലുക്കാക്കുവിനെ താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ ഫുട്ബോള്‍ താരം തയാറാകാതിരുന്നതിനെ തുടര്‍ന്നാണ്‌ അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ടിന് ലോസ് ഏഞ്ചല്‍സിലെ കോടതിയില്‍ ഹാജരാകാനും ലുക്കാക്കുവിന് നിര്‍ദേശമുണ്ട്. അമേരിക്കയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു മാഞ്ചസ്റ്റര്‍ര്‍ താരം. ഇതിനിടെയാണ് മോശം പെരുമാറ്റത്തിെന്‍റ പേരില്‍ അറസ്റ്റിലായത്. ജൂലൈ രണ്ടിന് താരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇക്കാര്യം പൊലീസ് ശനിയാഴ്ചയാണ് പുറത്ത് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button