Latest NewsNewsIndia

അവസാന വർഷ വിദ്യാർത്ഥികളുൾപ്പെടെ അറുപത് കുട്ടികളെ ഐഐടി അയോഗ്യരാക്കി 

കാണ്‍പൂര്‍: പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന അറുപത് കുട്ടികളെ ഐഐടി കാണ്‍പൂര്‍ അയോഗ്യരാക്കി. 46 ഡിഗ്രി വിദ്യാര്‍ഥികള്‍, 8 പിജി വിദ്യാര്‍ഥികള്‍, 6 ഗവേഷക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. പെർഫോമൻസ് നന്നാക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും അത് അവഗണിച്ച വിദ്യാർത്ഥികളാണ് ഇപ്പോൾ നടപടി നേരിട്ടത്.

ഇവരില്‍ ചിലര്‍ അവസാനവര്‍ഷ വിദ്യാര്‍ഥികളാണ്.കടുത്ത മാനദണ്ഡങ്ങൾ ഉള്ള പ്രവേശന പരീക്ഷയിലൂടെ ലഭിക്കുന്ന ഐഐടി യോഗ്യത മോശം പ്രകടനത്തിലൂടെ വിദ്യാര്‍ഥികള്‍ ഇല്ലാതാക്കിയെന്നു ഡീന്‍ നീരജ് മിശ്ര പറഞ്ഞു. വിദ്യാര്‍ഥികളെ അയോഗ്യരാക്കിയ വിവരം അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. അവസാന അവസരമെന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്ക് ദയാഹര്‍ജി നല്‍കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button