KeralaLatest NewsFootballNewsSports

ബ്ലാ​സ്റ്റേ​ഴ്സിനു പുതിയ പ​രി​ശീ​ല​ക​ൻ വരുന്നു

ഇം​ഗ്ല​ണ്ട്: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിനു പുതിയ പ​രി​ശീ​ല​ക​ൻ അ​ടു​ത്ത സീ​സ​ണി​ൽ എത്താനുള്ള സാധ്യതയെന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. മു​ൻ ഇം​ഗ്ലീ​ഷ് താ​രം സ്റ്റു​വ​ർ​ട്ട് പി​യേ​ഴ്സായിരിക്കും ബ്ലാ​സ്റ്റേ​ഴ്സ് പരിശീലക സ്ഥാ​ന​ത്ത് എത്തുന്നത് എന്നാണ് സൂചന. മു​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് താ​രം മൈ​ക്കി​ൾ ചോ​പ്ര​യുടെ ട്വീറ്റാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്.

ഇ​തോ​ടെ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ബ്ലാ​സ്റ്റേ​ഴ്സി​നെ പ​രി​ശീ​ലി​പ്പി​ച്ച സ്റ്റീ​വ് കൊ​പ്പ​ൽ പുതിയ സീ​സ​ണി​ൽ ടീ​മി​നൊ​പ്പ​മു​ണ്ടാ​കി​ല്ലെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. ഈ മാസം 15 നാണ് പുതിയ പരിശീലകനെ തീരുമാനിക്കുള്ള അവസാന ദിനം. കൊ​പ്പ​ലി​നെ നി​ല​നി​ർ​ത്തു​ന്ന കാ​ര്യ​ത്തി​ൽ ടീം ​മാ​നേ​ജ്മെ​ന്‍റ് സ്ഥി​രീ​ക​ര​ണം വ​രു​ത്തി​യിട്ടില്ല.

ഇം​ഗ്ല​ണ്ടി​ന്‍റെ പ്ര​തി​രോ​ധ താ​ര​മാ​യി​രു​ന്ന സ്റ്റു​വ​ർ​ട്ട് പി​യേ​ഴ്സ് 1987-99 കാ​ല​ഘ​ട്ട​ത്തി​ൽ 78 ത​വ​ണ ദേ​ശീ​യ ടീ​മി​ന്‍റെ ജേ​ഴ്സി അ​ണി​ഞ്ഞി​ട്ടു​ണ്ട്. വൈ​ൽ​ഡ് സ്റ്റോ​ണ്‍ മു​ത​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി വ​രെ​യു​ള​ള ഇം​ഗ്ലീ​ഷ് ക്ല​ബു​ക​ളി​ലെ സ്ഥി​ര സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button