USALatest NewsNewsInternational

പ​തി​നൊ​ന്നു വ​യ​സു​ള്ള കുട്ടി വാ​ഹ​നം ഓ​ടിച്ചു ; അമ്മയെ പോലീസ് പിടികൂടി

ഹൂ​സ്റ്റ​ണ്‍: പ​തി​നൊ​ന്നു വ​യ​സു​ള്ള കുട്ടിക്ക് വാ​ഹ​നം ഓ​ടി​ക്കാ​ൻ നൽകിയ അമ്മയെ പോലീസ് പിടികൂടി. 25 വ​യ​സു​ള്ള അമ്മയാണ് അ​റ​സ്റ്റിലായത്. അമേരിക്കയിലെ ഹൂ​സ്റ്റ​ണി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം നടന്നത്. മ​രി​യ ലോ​പ്പ​സ് എന്ന യുവതിയാണ് പോലീസ് അറസ്റ്റ് ചെയതത്. പ​ത്തു​വ​യ​സു​ള്ള സ​ഹോ​ദ​ര​നെ​യും കാ​റി​ലി​രു​ത്തി​യാണ് ​പതി​നൊ​ന്നു വ​യ​സു​ള്ള പെൺകുട്ടി വാഹനം ഓടിച്ചത് എന്നാണ് പോലീസ് പറയുന്നത്.

ഓവർസ്പീഡിൽ പോകുന്ന കാ​റി​നെ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു പിടികൂടി. അപ്പോഴാണ് അതിലുണ്ടായിരുന്നത് രണ്ടു കുട്ടികളാണ് എന്നു മ​ന​സി​ലാ​യ​തെ​ന്ന് പോ​ലീ​സ് അറിയിച്ചു. വീ​ടി​നു ര​ണ്ട​ര മൈ​ൽ അ​ക​ലെ​നി​ന്നു സ​ഹോ​ദ​ര​നെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് അ​മ്മ​യാ​ണ് മ​ക​ൾ​ക്കു കാ​റോ​ടി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ​ത്. മുമ്പ് വാഹനം ഓടിച്ചു പരിചയുമുണ്ടോ എന്ന പോലീസിന്റെ ചോദ്യത്തിനു ഇ​ല്ല എ​ന്നാ​യി​രു​ന്നു കു​ട്ടി നൽകിയ മറുപടി.

ര​ണ്ടു കു​ട്ടി​ക​ളേ​യും വീ​ട്ടി​ൽ സു​ര​ക്ഷി​ത​മാ​യി പോലീസാണ് എത്തിച്ചത്. പിന്നീട് കുട്ടികളുടെ അമ്മയായ മ​രി​യ ലോ​പ്പ​സി​നെ​തി​രേ കു​ട്ടി​ക​ളെ മ​ന​പൂ​ർ​വം അ​പാ​യ​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ചു എ​ന്ന കു​റ്റം ചുമത്തി അ​റ​സ്റ്റു രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button