Latest NewsNewsInternationalLife Style

നേത്രരോഗത്തിനു കാരണമാകുന്ന സ്മാർട്ട് ഫോൺ ഉപയോഗം

സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ജാഗ്രത. പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത് സ്മാർട്ട് ഫോൺ അമിതമായി ഉപയോഗിക്കുന്നത് നേത്രരോഗത്തിനു കാരണമാകുന്നു എന്നാണ്. ഇന്നു പ്രായഭേദമില്ലാതെ ആളുകൾ കംപ്യൂട്ടറും സ്മാർട്ട് ഫോണും ഉപയോഗിക്കുന്നു. പലരും മണിക്കൂറുകളാണ് ഇതിനു മുന്നിൽ സമയം ചെലവിടുന്നത്. ഇതു നേത്രരോഗത്തിനു കാരണമാകുന്നു എന്ന പഠന റിപ്പോർട്ട് പുറത്തുവന്നു.
ഹൂസ്റ്റൺ സർവകലാശാലയിലെ കോളജ് ഓഫ് ഒപ്ടോമെട്രിയിലെ ഒപ്ടോമെട്രിസ് സ്പെഷ്യലിസ്റ്റായ ഡോ. അംബർ ഗോം ഗിയാനോനിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.
ഡിജിറ്റൽ ഉപകരണങ്ങളുടെ അമിതോപയോഗം ‘ഡ്രൈ ഐസ്’ എന്ന നേത്രരോഗത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. സ്ക്രീനിലേക്ക് ഒരുപാട് സമയം തുറിച്ചു നോക്കുന്നവർ കുറച്ചു മാത്രമാണ് കണ്ണു ചിമ്മുന്നത്. കണ്ണിനെ നനവുള്ളതാക്കാന്‍ ഗ്രന്ഥികളിലെ കണ്ണുചിമ്മൽ സഹായിക്കും. ഇതു കൃത്യമായി നടക്കാതെ വരുമ്പോൾ ഡ്രൈ ഐസ് എന്ന രോഗത്തിനു കാരണമാകുന്നു

കണ്ണുകൾക്ക് സ്ട്രെയ്ന്‍ ഉണ്ടാകാതിരിക്കാൻ 20–20–20 എന്ന മാർഗം അവലംബിക്കണമെന്ന് ഗിയനോനി പറഞ്ഞു. സ്ക്രീനിൽ നിന്നും 20 അടി അകലെ ഇരിക്കണമെന്നും സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന ഓരോ 20 മിനിറ്റിലും 20 സെക്കന്റ് ഇടവേള എടുക്കണമെന്നും പഠനം പറയുന്നു.
കംപ്യൂട്ടറിനും സ്മാർട്ട്ഫോണിനും മുന്നിൽ സമയം ചെലവഴിക്കുന്ന കുട്ടികൾക്കാണ് ഈ രോഗം വരാനുള്ള സാധ്യത കൂടുതൽ.സ്മാർട്ട് ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാത്ത കുട്ടികൾക്ക് ഡ്രൈ ഐസ് വരാനുള്ള സാധ്യത വളരെ കുറവാണെന്നും പഠനം പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button