Latest NewsLife StyleFood & CookeryHealth & Fitness

ആരോഗ്യ സംരക്ഷണത്തിനു പുറമേ സൗന്ദര്യ സംരക്ഷണത്തിനും സഹായിക്കുന്ന മാതള നാരങ്ങ

 
കാണാനുള്ള ഭംഗി കൊണ്ടും പോഷക ഗുണങ്ങള്‍ കൊണ്ടും മോഹിപ്പിക്കുന്ന ഫലമാണ് മാതള നാരങ്ങ. വിറ്റാമിന്‍ സി, ബി , ഇ തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ മാതള നാരങ്ങ ഉറുമാമ്പഴമെന്നും ഉറുമാന്‍ പഴമെന്നും അറിയപ്പെടുന്നു. മാതള നാരങ്ങയുടെ തൊലിയും പൂവും ഇലയും ഔഷധ ഗുണങ്ങള്‍ ഏറെയുള്ളതാണ്.
 
ദഹന സംബന്ധിയായ പ്രശ്നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് മാതള നാരങ്ങ. മാതള നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹന പ്രക്രിയയെ എളുപ്പത്തിലാക്കുന്നു. മാതള നാരങ്ങ സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. രക്ത കുറവ് പരിഹരിച്ച് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഈ ഫലത്തിന്‍ സാധിക്കും. മാതള നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വര്‍ദ്ധിപ്പിച്ച് വിളര്ച്ച തടയുന്നു.
 
വൃക്ക രോഗങ്ങളെ തടയാനുള്ള കഴിവും മാതള നാരങ്ങയ്ക്കുണ്ട്. വൃക്ക രോഗികള്‍ ദിവസേനെ മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാനും മാതള നാരങ്ങക്ക് കഴിയും. മാതള നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ കെ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു.
 
ഗര്‍ഭിണികള്‍ മാതള നാരങ്ങ കഴിക്കുന്നത് ഗര്ഭിസ്ഥ ശിശുവിന്റെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. സ്ഥിരമായി മാതള നാരങ്ങ ജ്യൂസ്‌ കഴിക്കുന്നത് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
 
ആരോഗ്യ സംരക്ഷണത്തിനു പുറമേ സൗന്ദര്യ സംരക്ഷണത്തിലും മാതള നാരങ്ങ വലിയ പങ്ക് വഹിക്കുന്നുണ്ട്. ചര്മ്മത്തിന്‍ തിളക്കവും ചെറുപ്പവും നിലനിര്ത്താന്‍ മാതള നാരങ്ങ സഹായിക്കുന്നു. മാതള നാരങ്ങയുടെ തൊലി നല്ല ആന്റി ഓക്സിഡന്റായി പ്രവര്ത്തിക്കുന്നു. ചര്മ്മത്തിനുണ്ടാകുന്ന അണുബാധക്ക് പരിഹാരം കാണാനും ചര്മ്മത്തിന് ഉന്മേഷം നല്കാനും ഇത് സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button