YouthNewsWomenReader's Corner

പ്ലാസ്റ്റിക് സര്‍ജറി വെറും സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ മാത്രമല്ല

പ്ലാസ്റ്റിക്‌ സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ, അതിനെ ചുറ്റി പറ്റി ഒരുപാട് സംശയങ്ങള്‍ ഇന്ന്‍ മലയാളികള്‍ക്കിടയില്‍ ഉണ്ട്. യഥാര്‍ത്ഥത്തില്‍ രൂപപ്പെടുത്തുക അല്ലെങ്കില്‍ ആകൃതിയിലാക്കുക എന്നര്‍ത്ഥമുള്ള പ്ലാസ്റ്റികോസ് എന്ന ഗ്രീക്ക് വാക്കില്‍നിന്നാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന പേര് വന്നത്. എല്ലാവരും വിശ്വസിച്ച് പോരുന്നത്, ഈ പ്രക്രിയ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്ന്‍ മാത്രമാണ് എന്നാണ്. എന്നാല്‍, പരിക്ക്, അര്‍ബുദരോഗം, പൊള്ളല്‍, ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങള്‍ എന്നീ അവസ്ഥകളില്‍ രോഗിയുടെ ജീവനും അവയവങ്ങളും രക്ഷിക്കാന്‍വേണ്ടി ഉന്നതപരിശീലനം നേടിയ ഡോക്ടര്‍മാര്‍ ചെയ്യുന്ന പുനര്‍നിര്‍മാണ ശസ്ത്രക്രിയ ഉള്‍പ്പെടുന്നതാണ് പ്ലാസ്റ്റിക് സര്‍ജറി.

സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയയും പുനര്‍നിര്‍മാണ ശസ്ത്രക്രിയയും ഒന്നല്ല. കേടുപാടുകള്‍മൂലമുള്ള ശരീരഭാഗങ്ങളുടെ പുനര്‍നിര്‍മാണമാണ്, പുനര്‍നിര്‍മാണ ശസ്ത്രക്രിയ ചെയ്യുന്നത്. അതായത്, ഒന്ന് മെച്ചപ്പെടുത്തുമ്പോള്‍, മറ്റൊന്ന് പുനഃസ്ഥാപിക്കുന്നു. ശരീരത്തിന്റെ മുകള്‍ഭാഗത്തുള്ള തലമുതല്‍ കാല്‍വിരലിന്റെയറ്റംവരെ പുനര്‍നിര്‍മാണ ശസ്ത്രക്രിയയില്‍ ഉള്‍പ്പെടുന്നു. അതുപോലെ തന്നെ, നവജാത ശിശുമുതല്‍ പ്രായംചെന്ന വ്യക്തിവരെ ഉള്ളവരിലും ദൂരവ്യാപകമായ ശാരീരികാവസ്ഥകളുടെ ചികിത്സയ്ക്കായും പുനര്‍നിര്‍മാണ ശസ്ത്രക്രിയചെയ്യുന്നു.

ഇന്ന്,സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി, ഇത് കൂടുതലും ചെയ്യുന്നത് ചില ഹോളിവുഡ്‌ , ബോളിവുഡ് താരങ്ങളാണ്. സൗന്ദര്യം വർദ്ധിപ്പിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്ത് വിരൂപരായി മാറിയ ചില താര സുന്ദരികളും നമുക്കിടയില്‍ ഉണ്ട്. അതായത്, ആവശ്യത്തിന് ഉപയോഗിക്കേണ്ട ഒന്നാണ് എല്ലാം. വെളുക്കാൻ തേച്ചത് പാണ്ടാവാതെ ഇരിക്കട്ടെ എന്നുമാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button