ദോഹ–കൊച്ചി സെക്ടറിൽ നേരിട്ടുള്ള സർവീസിനൊരുങ്ങി എയർ ഇന്ത്യ

186

ദോഹ: ഗൾഫ് പ്രവാസികൾക്ക് ആശ്വാസമായി ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നു. നിലവിൽ ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള സർവീസുകൾ ഒന്നുമില്ല.ഖത്തറിൽ നിന്ന് ഗൾഫ് രാജ്യങ്ങൾ വഴിയുള്ള സർവീസുകൾ നിലച്ചതോടെ ഈ മേഖലയിലുള്ള പ്രവാസികൾ ദുരിതത്തിൽ ആണ് ഇതിനെത്തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് ഇത്തരത്തിൽ ഒരു സർവീസ് ആരംഭിക്കുന്നത്.

ഓഗസ്റ്റ് 15 മുതൽ 3 സർവീസുകളാണ് ഈ മേഖലയിൽ ആരംഭിക്കുന്നത്.15ന് ആരംഭിക്കുന്ന സർവീസ് വ്യാഴം,വെള്ളി,ശനി ദിവസങ്ങളിലായിരിക്കും പ്രവർത്തിക്കുക.രാവിലെ 10 മണിക്ക് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.45ന് ദോഹയിൽ എത്തും അവിടുന്ന് 12.45 ന് തിരിച്ച് പുറപ്പെട്ട് 7.40 ന് കൊച്ചിയിൽ തിരിച്ചെത്തും. സെപ്തംബര് 15ന് ഒരു സർവീസ് കൂടി ആരംഭിക്കും.

 നിലവിൽ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് 14 സർവീസുകളാണ് ഉള്ളത് ഇതിൽ 7 എണ്ണവും കോഴിക്കോട് സെക്ടറിലേക്കാണ്. ഖത്തറിന് ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് യു.എ.ഇ,ബഹ്‌റൈൻ വഴിയുള്ള കണക്ഷൻ സർവീസുകൾ ഖത്തറിൽ നിന്നുള്ള യാത്രക്കാർക്ക് നഷ്ടമായിരിക്കുകയാണ്. ഇതിനെ തുടർന്നാണ് എയർ ഇന്ത്യ പുതിയ സർവീസ് ആരംഭിക്കുന്നത്. ഇത് ആദ്യമായാണ് എയർ ഇന്ത്യ കൊച്ചിയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത്.